Search This Blog

Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

27/02/10

നീതി



നീതി

ഇരുണ്ടമുഖം വലിച്ചു കീറിയ, നീതി
ഒരു തവണ കൂടി വീണ്ടും ചിരിക്കാന്‍
പ്ഠിപ്പിച്ച ,നീതി
കണ്ടു മടുത്ത മുഖങ്ങളിലെവിടെയോ
കാണാന്‍ കൊതിച്ച,നീതി
തേടി നടന്ന വഴികളിലെവിടെയോ
പോയി ഒളിച്ചു നിന്ന ,നീതി
ഒരു പൊയ്ക്കാലിന്മേലെത്രയോ വിഡ്ഡിക്കോമരങ്ങളാല്‍-
ആര്‍ത്തുല്ലസിക്കപ്പെട്ട,(കാട്ടു)നീതി

പെരു വഴികളിലെവിടെയോ ഒരിറ്റു ദാഹജലത്തിനായി,
ഒരല്‌‌പ്പം ഭക്ഷണത്തിനു മാത്രമായി
മുന്നില്‍ കൂപ്പിയ കരങ്ങളില്‍ കണ്ട
ഒട്ടിയുണങ്ങിയ, നീതി.

ഒരു സുവര്‍ണ്ണ സിംഹാസനത്തില്‍,അല്ല
ഒരിരുണ്ട തടവറയുടെ ഏതോ കോണിലായി‍,
നീതിക്കുവേണ്ടി വിലപിക്കുന്ന ,ഒരു നീതി.
ഒരു പാവം നീതി!

03/06/08

ഈവർണ്ണപ്രപഞ്ചത്തിന്റെ



ഈവർണ്ണപ്രപഞ്ചത്തിന്റെ ഒരുവശത്ത്‌ ജീവിതത്തിന്റെ കാണാക്കയങ്ങളിൽ ദൈവിക പരീക്ഷണങ്ങളെന്നോണം സുഖങ്ങളും ദുഃഖങ്ങളും മാറി മാറി അനുഭവിക്കുന്ന മനുഷ്യർ തങ്ങളുടെ വികാരങ്ങൾ കരഞ്ഞും, ചിരിച്ചും,ദേശ്യപ്പെട്ടുമൊക്കെ പരസ്പരം പങ്കുവെക്കുമ്പോൾ അതേ വർണ്ണപ്രപഞ്ചത്തിന്റെ മറ്റൊരു ലോകത്ത്‌ പൂക്കളിൽ നിന്നും പൂക്കളിലേക്കു തേൻ തേടിയുള്ള ശലഭങ്ങളുടെ യാത്ര എത്ര മനൊഹരം അല്ലേ, അവയെപ്പോലെ ഒന്നുമറിയാതെ പാറി നടക്കൻ ഒരിക്കലെങ്കിലും ആഗ്രഹിക്കത്തവരുണ്ടൊ? ഞാനും ആഗ്രഹിക്കുന്നു ഒരുദിവസമെങ്കിൽ ഒരുദിവസം അവയെപ്പോലെയാകാനയെങ്കിൽ..........


01/06/08

കവിത തന്നെ ശ്രീ,



കാലചക്രത്തിന്നിടയിലായി കുടുങ്ങിയ-
പീലിച്ചിറകൊ?
നീലാകാശത്തിലാരോവരച്ച,
മഴവിൽ കൊടിയോ?
പൗർണ്ണമിരാവിൽതിങ്കളിനു ചന്ദനംചാർത്തും
നിലാവൊ?
ശലഭങ്ങൾക്കു ചാരുതയേകും,
വർണ്ണങ്ങളൊ?
മലരിന്‌ സഹജരാംമധുവൊ? സുഗന്ധമോ?
കാലെവിടരും കുസുമത്തിൻ ദളങ്ങളിൽ ആർദ്ദ്രമായി
നിലയ്ക്കും, തുശാരകണങ്ങളൊ?കവിതകൾ.
നിണമല്ലിതു മാംസമ്മല്ലിതുള്ളിന്നു ള്ളിലെ
മാനസം തന്നെ നിശ്ചയം.
നിശ്ചയം സദ്ഭാവന-തന്നെ വേണം,
നല്ല കവിതകൾ-ക്കെന്നും.
ഭാവനാശൂന്യമാം കവി തകൾകവി-
തയാകില്ലൊരിക്കലും.
എത്രയോ മഹത്‌ കവികൾ,മലയാള- ത്തിനേകി
നൽകൃതികളക്കൂട്ടരിൽ, ആശാനുമുള്ളൂരും
വള്ളത്തോളുമ- ഭിമാനസ്തൂപങ്ങളല്ലോമലയാളത്തിന്‌.
ചങ്ങമ്പുഴതൻ കവിതകൾ കേട്ടാലോ ഹൃദയംതുടിക്കുമാറിളക്കും.
കാ, ച്ചിക്കുറുക്കിയകവിതകൾക്കുടമയാം
വൈലോപ്പിള്ളിയുംജിശങ്കരക്കുറുപ്പും,
പിന്നെ-മാതൃ വാത്സല്യം കൈരളിക്കേ
കിയബാലാമണിയമ്മയുമങ്ങനെയെ-
ത്രയോ,മഹത്‌കവികൾ മലയാളത്തി-
നേകിമനോഹരകൃതികൾ.
തത്‌കവികളുടെയകൃതുകളോക്കെയും,
തെളിയിക്കുന്നു,നിശ്ചയം കവിതകൾ തന്നെ
പാരിൽ ശ്രീയും, തിലകവുമൊക്കെ യും
മലയാളസാഹിത്യത്തിന്‌.