നീതി
ഇരുണ്ടമുഖം വലിച്ചു കീറിയ, നീതി
ഒരു തവണ കൂടി വീണ്ടും ചിരിക്കാന്‍
പ്ഠിപ്പിച്ച ,നീതി
കണ്ടു മടുത്ത മുഖങ്ങളിലെവിടെയോ
കാണാന്‍ കൊതിച്ച,നീതി
തേടി നടന്ന വഴികളിലെവിടെയോ
പോയി ഒളിച്ചു നിന്ന ,നീതി
ഒരു പൊയ്ക്കാലിന്മേലെത്രയോ വിഡ്ഡിക്കോമരങ്ങളാല്-
ആര്ത്തുല്ലസിക്കപ്പെട്ട,(കാട്ടു)നീതി
പെരു വഴികളിലെവിടെയോ ഒരിറ്റു ദാഹജലത്തിനായി,
ഒരല്‍പ്പം ഭക്ഷണത്തിനു മാത്രമായി
മുന്നില്‍ കൂപ്പിയ കരങ്ങളില്‍ കണ്ട
ഒട്ടിയുണങ്ങിയ, നീതി.
ഒരു സുവര്‍ണ്ണ സിംഹാസനത്തില്‍,അല്ല
ഒരിരുണ്ട തടവറയുടെ ഏതോ കോണിലായി,
നീതിക്കുവേണ്ടി വിലപിക്കുന്ന ,ഒരു നീതി.
ഒരു പാവം നീതി!
8 comments:
നീതിക്കുവേണ്ടി വിലപിക്കുന്ന ,ഒരു നീതി.
ഒരു പാവം നീതി!
ഒരു പാവം നീതി........
Thanks jishad.
write more
Thank youuuu....
നീതിയുടെ വിലാപം.....
കാലികപ്രസക്തമായ ഒരു സത്യം ...ഭാവുകങ്ങള്‍
Thanks pathikan ,Nikhila...
Post a Comment