പീലിച്ചിറകൊ?
നീലാകാശത്തിലാരോവരച്ച,
മഴവിൽ കൊടിയോ?
പൗർണ്ണമിരാവിൽതിങ്കളിനു ചന്ദനംചാർത്തും
നിലാവൊ?
ശലഭങ്ങൾക്കു ചാരുതയേകും,
വർണ്ണങ്ങളൊ?
മലരിന് സഹജരാംമധുവൊ? സുഗന്ധമോ?
കാലെവിടരും കുസുമത്തിൻ ദളങ്ങളിൽ ആർദ്ദ്രമായി
നിലയ്ക്കും, തുശാരകണങ്ങളൊ?കവിതകൾ.
നിണമല്ലിതു മാംസമ്മല്ലിതുള്ളിന്നു ള്ളിലെ
മാനസം തന്നെ നിശ്ചയം.
നിശ്ചയം സദ്ഭാവന-തന്നെ വേണം,
നല്ല കവിതകൾ-ക്കെന്നും.
ഭാവനാശൂന്യമാം കവി തകൾകവി-
തയാകില്ലൊരിക്കലും.
എത്രയോ മഹത് കവികൾ,മലയാള- ത്തിനേകി
നൽകൃതികളക്കൂട്ടരിൽ, ആശാനുമുള്ളൂരും
വള്ളത്തോളുമ- ഭിമാനസ്തൂപങ്ങളല്ലോമലയാളത്തിന്.
ചങ്ങമ്പുഴതൻ കവിതകൾ കേട്ടാലോ ഹൃദയംതുടിക്കുമാറിളക്കും.
കാ, ച്ചിക്കുറുക്കിയകവിതകൾക്കുടമയാം
വൈലോപ്പിള്ളിയുംജിശങ്കരക്കുറുപ്പും,
പിന്നെ-മാതൃ വാത്സല്യം കൈരളിക്കേ
കിയബാലാമണിയമ്മയുമങ്ങനെയെ-
ത്രയോ,മഹത്കവികൾ മലയാളത്തി-
നേകിമനോഹരകൃതികൾ.
തത്കവികളുടെയകൃതുകളോക്കെയും,
തെളിയിക്കുന്നു,നിശ്ചയം കവിതകൾ തന്നെ
പാരിൽ ശ്രീയും, തിലകവുമൊക്കെ യും
മലയാളസാഹിത്യത്തിന്.
6 comments:
"കവിത തന്നെ ശ്രീയും ,തിലകവും ഒക്കെയും സാഹിത്യത്തിന്"......
ബൂലോകത്തിലേയ്ക്ക് സ്വാഗതം
ഭൂമി പുത്രീ,
ബ്ളോഗിലേക്കു വന്നതിനും അഭിപ്രായം പറഞ്ഞഞ്ഞതിനും ഒരുപാട് നന്ദീ....
തുശാരകണങ്ങളൊ
ennathu
തുഷാരകണങ്ങളോ എന്ന് തിരുത്തുമല്ലോ
നന്നായിട്ടുണ്ട് .. കൂടുതല്‍ എഴുതുക
പണിപ്പുരയിലുള്ളത് പ്രതീഷിക്കുന്നു ...
hAnLLaLaTh, D'signX..,
രണ്ടുപേരോടും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു...
വീണ്ടും വരിക ...അഭിപ്രായങ്ങളറിയിക്കുക ...
സ്നേഹത്തോടെ
Afsal
Post a Comment