Search This Blog

01/06/08

കവിത തന്നെ ശ്രീ,



കാലചക്രത്തിന്നിടയിലായി കുടുങ്ങിയ-
പീലിച്ചിറകൊ?
നീലാകാശത്തിലാരോവരച്ച,
മഴവിൽ കൊടിയോ?
പൗർണ്ണമിരാവിൽതിങ്കളിനു ചന്ദനംചാർത്തും
നിലാവൊ?
ശലഭങ്ങൾക്കു ചാരുതയേകും,
വർണ്ണങ്ങളൊ?
മലരിന്‌ സഹജരാംമധുവൊ? സുഗന്ധമോ?
കാലെവിടരും കുസുമത്തിൻ ദളങ്ങളിൽ ആർദ്ദ്രമായി
നിലയ്ക്കും, തുശാരകണങ്ങളൊ?കവിതകൾ.
നിണമല്ലിതു മാംസമ്മല്ലിതുള്ളിന്നു ള്ളിലെ
മാനസം തന്നെ നിശ്ചയം.
നിശ്ചയം സദ്ഭാവന-തന്നെ വേണം,
നല്ല കവിതകൾ-ക്കെന്നും.
ഭാവനാശൂന്യമാം കവി തകൾകവി-
തയാകില്ലൊരിക്കലും.
എത്രയോ മഹത്‌ കവികൾ,മലയാള- ത്തിനേകി
നൽകൃതികളക്കൂട്ടരിൽ, ആശാനുമുള്ളൂരും
വള്ളത്തോളുമ- ഭിമാനസ്തൂപങ്ങളല്ലോമലയാളത്തിന്‌.
ചങ്ങമ്പുഴതൻ കവിതകൾ കേട്ടാലോ ഹൃദയംതുടിക്കുമാറിളക്കും.
കാ, ച്ചിക്കുറുക്കിയകവിതകൾക്കുടമയാം
വൈലോപ്പിള്ളിയുംജിശങ്കരക്കുറുപ്പും,
പിന്നെ-മാതൃ വാത്സല്യം കൈരളിക്കേ
കിയബാലാമണിയമ്മയുമങ്ങനെയെ-
ത്രയോ,മഹത്‌കവികൾ മലയാളത്തി-
നേകിമനോഹരകൃതികൾ.
തത്‌കവികളുടെയകൃതുകളോക്കെയും,
തെളിയിക്കുന്നു,നിശ്ചയം കവിതകൾ തന്നെ
പാരിൽ ശ്രീയും, തിലകവുമൊക്കെ യും
മലയാളസാഹിത്യത്തിന്‌.

6 comments:

Afsal m n said...

"കവിത തന്നെ ശ്രീയും ,തിലകവും ഒക്കെയും സാഹിത്യത്തിന്‌"......

ഭൂമിപുത്രി said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം

Afsal m n said...

ഭൂമി പുത്രീ,
ബ്ളോഗിലേക്കു വന്നതിനും അഭിപ്രായം പറഞ്ഞഞ്ഞതിനും ഒരുപാട്‌ നന്ദീ....

ഹന്‍ല്ലലത്ത് Hanllalath said...

തുശാരകണങ്ങളൊ
ennathu
തുഷാരകണങ്ങളോ എന്ന് തിരുത്തുമല്ലോ

Unknown said...

നന്നായിട്ടുണ്ട് .. കൂടുതല്‍ എഴുതുക
പണിപ്പുരയിലുള്ളത് പ്രതീഷിക്കുന്നു ...

Afsal m n said...

hAnLLaLaTh, D'signX..,
രണ്ടുപേരോടും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു...
വീണ്ടും വരിക ...അഭിപ്രായങ്ങളറിയിക്കുക ...
സ്നേഹത്തോടെ
Afsal

Post a Comment